Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

സൗദിയില്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ 14,000 നിയമലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ നിയമ ലംഘകര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ 14,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്ത നിയമ ലംഘകരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സെപ്റ്റംബര്‍ അവസാന വാരം രാജ്യത്ത് നടന്ന പരിശോധനകളില്‍ 13795 നിയമ ലംഘകരാണ് പിടിയിലായത്. പൊലീസ്, പാസ്‌പോര്‍ട് ഡയറക്ടറേറ്റ്, ലേബര്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. ഇവരില്‍ 5,749 പേര്‍ താമസാനുമതി രേഖയായ ഇഖാമ പുതുക്കാത്തവരാണ്. തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയവരും പിടിയിലായവരില്‍ ഉള്‍പ്പെടും. 1,818 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരാണ്. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്തവരും പ്രൊഫഷന്‍ മാറി ജോലി ചെയ്തവുരം ഇതില്‍ ഉള്‍പ്പെടും.

അതിര്‍ത്തി വഴി അനിധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 21 പേരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കു യാത്രാ, താമസം, ജോലി എന്നിവ നല്‍കിയ 54 പേ െഅറസ്റ്റ് ചെയ്തു. പിടിയിലായ 84,000 വിദേശികളെ നാടുകടത്തുന്നതിന് നിയമ നടപടി പൂര്‍ത്തിയായി വരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top