
റിയാദ്: രാജ്യത്തെ റസ്റ്ററന്റുകളിലും കഫേകളിലും ഒരു മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുളള ആളുകളുടെ എണ്ണം 10 ആയി ഉയര്‍ത്തി. മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്കാണ് റസ്റ്ററന്റുകളില്‍ പ്രവേശനമെന്നും മന്ത്രാലയം വിശദീകരിച്ചു.

എന്നാല്‍, കൊവിഡ് നിയമലംഘനങ്ങള്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി. ഒരാഴ്ചക്കിടെ 23,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മാസ്‌ക്ക് ധരിക്കാതെ പൊതുയിടങ്ങളില്‍ സഞ്ചരിച്ചവരാണ് പിടിയിലായവരിലേറെയും. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കൊവിഡ് വ്യാപനം രാജ്യത്ത് ഗണ്യമായി കുറഞ്ഞു വരുകയാണ്. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ ഇളവ് പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






