Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ദേശീയ നിക്ഷേപ തന്ത്രങ്ങള്‍ പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: സൗദിയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുളള നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി പ്രഖ്യാപിച്ചു. വരുമാന ശ്രോതസുകളുടെ വൈവിധ്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക വികസന കാര്യ സമിതി ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ് പ്രഖ്യാപിച്ചത്. രാജ്യത്തിന് മികച്ച നിക്ഷേപശേഷിയുണ്ടെന്നും അതു സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു. അറബ്, ഇസ്‌ലാമിക ലോകങ്ങളുടെ തന്ത്രപ്രധാന കേന്ദ്രമായ ഭൂമിശാസ്ത്രത്തിന് പുറമെ നിക്ഷേപ ശക്തിയും സ്ഥാനവും രാജ്യത്തിനുണ്ടെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

സ്വകാര്യ മേഖലയില്‍ നിന്നു ജിഡിപി 65 ശതമാനമായി ഉയര്‍ത്തുന്നതിന് പദ്ധതി സഹായിക്കും. അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് ഉതകുന്ന നിക്ഷേപ തന്ത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുളളത്.

നേരിട്ടുളള വിദേശ നിക്ഷേപം 5.7 ശതമാനമായി വര്‍ധിപ്പിക്കും. എണ്ണയിതര കയറ്റുമതി 16 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുകയും ചെയ്യും. തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമായി കുറക്കും. ആഗോള മത്സര സൂചികയിലെ ആദ്യ പത്ത് സമ്പദ്‌വ്യവസ്ഥകളില്‍ രാജ്യം സ്ഥാനം നേടുമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top