
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 52 പേര്‍ രോഗ മുക്തി നേടുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നവരില്‍ 122 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയിലെ ബസ്, ട്രയിന്‍ യാത്രകളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിക്കാമെന്ന് പൊതുഗതാഗത അതോറിറ്റി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് യാത്ര അനുവദിച്ചിരുന്നത്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ പ്രോടോകോള്‍ പാലിച്ച് മുഴുവന്‍ ശേിഷിയും പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.