
റിയാദ്: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. സമാപന ദിനത്തില്‍ മസ്ജിദുല്‍ ഹറം ഇമാം ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സന്ദര്‍ശനം നടത്തി.
പുസ്തക മേളയുടെ സമാപന ദിനത്തില്‍ ഇരുഹറം കാര്യാലയം ജനറല്‍ പ്രസിഡന്‍സി മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സന്ദര്‍ശിച്ചു. സൗദി സമൂഹത്തില്‍ സ്ത്രീ സാന്നിധ്യം പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇരുനൂറിലധികം വനിതകളെ നിയമിച്ചിട്ടുണ്ട്. ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും നേടിയ വനിതകള്‍ക്ക് അവസരം നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം സന്ദര്‍ശകരാണ് പുസ്തക നഗരിയിലെത്തിയത്. 28 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രസാധകരാണ് ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് ഡിസി ബുക്‌സും പങ്കെടുത്തു. പ്രാദേശിക പ്രസാധകര്‍ക്കുളള എക്‌സലന്‍സ് അവാര്‍ഡ് ദാര്‍ തശ്കീല്‍ നേടി. അന്താരാഷ്ട്ര വിഭാഗത്തില്‍ ജബല്‍ അമാന്‍ പബ്ലിഷേഴ്‌സും അവാര്‍ഡ് നേടി. ആറ് വിഭാഗങ്ങളിലായി മൂന്ന് ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇറാഖായിരുന്നു ഇവ വര്‍ഷത്തെ അതിഥി രാജ്യം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.