
റിയാദ്: സൗദിയില്‍ തമിഴ്‌നാട് മധുരൈ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ അമ്മയും മകളും മരിച്ചു. മലര്‍ചര്‍വി-54, മകള്‍ ശ്യാമ-24 എന്നിവരാണ് മരിച്ചത്. മലര്‍ചര്‍വിയുടെ ഭര്‍ത്താവ് കനകസബാപതി പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദ്-ദമ്മാം റോഡില്‍ അല്‍ ദഹുവിലാണ് അപകടം.

അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ സന്ദര്‍ശന വിസയില്‍ മാതാപിതാക്കളെ കാണാന്‍ എത്തിയതാണ്. മൃതദേഹങ്ങള്‍ ജന്മനാടായ മധുരൈയില്‍ സംസ്‌കരിക്കു. ഇതിനായി നിയമ നടപടി പൂര്‍ത്തിയായി വരുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.