
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 2 പേരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 111 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചു. റസ്റ്ററന്റുകളില്‍ ഒരു ടേബിളില്‍ 10 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുകയും ബസ്, ട്രയിന്‍ തുടങ്ങിയ പൊതുഗതാഗത മേഖലയില്‍ മുഴുവന്‍ സീറ്റിലും യാത്ര ചെയ്യാന്‍ അനുമതിയും നല്‍കി.

അതിനിടെ, സൗദിയിലെ ആരോഗ്യ രംഗത്ത് കൂടുതല്‍ സ്വഴദേശിവല്‍ക്കരണം പ്രഖ്യാപിച്ചു. മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോതെറാപ്പി, ന്യൂട്രീഷ്യന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലും 60 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്‌പെഷ്യലിസ്റ്റുകള്‍ക്ക് 7,000വും ടെക്‌നീഷ്യന്മാര്‍ക്ക് 5,000 റിയാലായും അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.