Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

നെസ്‌റ്റോ ഹൈപ്പറില്‍ ആപ്പിള്‍ ഫെസ്റ്റ് 13ന് തുടങ്ങും

റിയാദ്: ആപ്പിള്‍ രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നെസ്‌റ്റോ ഹൈപ്പറില്‍ ആപ്പിള്‍ മഹോത്സവം. അന്താരാഷ്ട്ര ആപ്പില്‍ ദിനത്തിന്റെ മുന്നോടിയായി ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ആപ്പിള്‍ ഫെസ്റ്റ് അരങ്ങേറുക. ഒക്‌ടോബര്‍ 21ന് ആണ് അന്താരാഷ്ട്ര ആപ്പിള്‍ ദിനം.

ഇറ്റലി, ചൈന, പോര്‍ച്ചുഗല്‍, സൗത് ആഫ്രിക്ക, ഫ്രാന്‍സ്, സ്‌പെയിന്‍, ചിലി, ന്യൂസിലന്റ്, ഗ്രീസ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പതിനഞ്ചിലധികം ഇനങ്ങളിലുളള ആപ്പിളുകളാണ് മേളയുടെ പ്രത്യേകത. എറ്റവും മികച്ച വിലക്ക് അന്താരാഷ്ട്ര ഗുണനിലവാരമുളള ആപ്പിളുകള്‍ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. വിവിധ തരം ആപ്പിളിന്റെ ഗുണങ്ങളും പോഷക ഫലങ്ങളും അറിയാനുളള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ആപ്പിള്‍ മുഖ്യ ചേരുവയായ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ആപ്പിള്‍ ഫെസ്റ്റിന്റെ പ്രത്യേകതയായിരിക്കുമെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

മേളയോടനുബന്ധിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top