Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിച്ചു; സൗദിയിലേക്ക് നേരിട്ട് വിമാന യാത്രക്ക് ചിലവേറും

റിയാദ്: ഡിസംബര്‍ 1 മുതല്‍ സൗദിയിലെത്താന്‍ അനുമതി നല്‍കിയതോടെ തൊഴിലിടങ്ങളിലെത്താനുളള ഒരുക്കത്തിലാണ് മലയാളികള്‍. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ മാസങ്ങളായി യാത്ര മുടങ്ങിയവര്‍ എത്രയും വേഗം സൗദിയിലെത്താനുളള തയ്യാറെടുപ്പിലാണ്. എന്നാല്‍ യാത്രക്ക് ചിലവ് ഏറും എന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിമാന വിലക്ക് ഇന്ത്യ പിന്‍വലിച്ചത് ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഡിസംബര്‍ 15 മുതല്‍ സൗദി അറേബ്യയിലേക്കുളള വിമാന യാത്ര സാധാരണ നിലയില്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്..

ഡിസംബര്‍ 1 മുതല്‍ സൗദിയലെത്തുന്ന ഇന്ത്യക്കാര്‍ 5 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണമുളള ഹോട്ടലുകളില്‍ മാത്രമേ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാന്‍ അനുമതിയുളളൂ. യാത്രാടിക്കറ്റിനൊപ്പം ഹോട്ടല്‍ ചാര്‍ജ്ജും ഈടാക്കണമെന്നാണ് നിര്‍ദേശം.

നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസ് നടത്തുന്നത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ നടത്തുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുളള ടിക്കറ്റ് വിതരണം ചെയ്യുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സൗദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവരെ മാത്രമാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തിക്കുന്നത്. ശരാശരി 900 റിയാല്‍ മാത്രമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
സൗദി എയര്‍ലൈന്‍സ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്‍സ്റ്റിറ്റിയൂഷണല്‍ കാ്വറന്റൈന്‍ ഉള്‍പ്പെടെ ടിക്കറ്റ് വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യ-സൗദി ചാര്‍ട്ടേഡ് വിമാനങ്ങളും സൗദി എയര്‍ലൈന്‍സ് നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യ വിമാന വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് കാ്വാറന്റൈന്‍ ഉള്‍പ്പെടെ സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാ്വറന്റൈന്‍ ഉള്‍പ്പെടെയുളള ടിക്കറ്റ് ലഭ്യവുമല്ല. നിലവില്‍ കുവൈത്ത് എയര്‍വേസ് ഇന്ത്യയില്‍ നിന്ന് കുവൈത്ത് സിറ്റി വഴി സൗദിയിലെ വിവിധ

എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ക്വാറന്റൈ ഉള്‍പ്പെടെ ടിക്കറ്റും വിതരണം ചെയ്യുന്നുണ്ട്. കൊച്ചി-റിയാദ് ടിക്കറ്റിന് 1400 റിയാലും അഞ്ച് ദിവസം മൂന്ന് നേരം ഭക്ഷണം ഉള്‍പ്പെ ൈഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് 3200 മുതല്‍ 3600 റിയാലുമാണ് ഈടാക്കുന്നത്. അതായത് ശരാശരി 5000 റിയാല്‍ ചെലവ് വരുമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ അന്താരാഷ്ട്ര വിമാന വിലക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ സൗദി എയര്‍ലൈന്‍സ് ടിക്കറ്റിനൊപ്പം അനുവദിക്കുന്ന ത്രീസ്റ്റാര്‍ ഹോട്ടലുകളിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് 2800 റിയാലാണ് ഈടാക്കുന്നത്. ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ച വേളയില്‍ 20,000 രൂപ നിരക്കു ഉണ്ടായിരുന്ന ടിക്കറ്റിന് 50,000 രൂപ വരെ ഈടാക്കിയിരുന്നു. അതുകൊണ്ടുതന്നെ സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്കും ക്വാറന്റൈന്‍ നിരക്കും ഉള്‍പ്പെടെ ഭീമമായ സഖ്യ വേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top