
ദമ്മാം: പാലക്കാട് പ്രവാസി കൂട്ടായ്മ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പാലക്കാട് പട്ടാണി തെരുവിലുളള സുബേദാ ഷെരീഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെയാണ് അനുമോദിച്ചത്.

ചെയര്‍മാന്‍ റിയാസ് പറളി അധ്യക്ഷത വഹിച്ചു. പറളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക അധ്യാപകന്‍ മനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമ്മാനാര്‍ഹരായ സലിം പി എ, നെഷ്ഹ മോള്‍, ഷാന ഫര്‍സാന്‍, ലയ ആര്‍, ഫര്‍ഹാന പി ബി, റയ്യാന്‍ പി എച്, മുഹമ്മദ് ഹാഫിസ് പി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് മനോജ് മാസ്റ്റര്‍, ഖിദ്ര്‍ മുഹമ്മദ്, അന്‍ഷാദ് അസീസ്, ഷരീഫ് ഒതുങ്ങോട്, യൂസഫ് തൊട്ടാശേരി, കുമാര്‍ മമ്പറം, ഷംസുദീന്‍ പട്ടാണിതെരുവ്, ഉമ്മര്‍ മൂളോട്, സലാം ഒതുങ്ങോട്, സലിം ഒതുങ്ങോട്, നിയാസ് കല്ലിങ്ങല്‍, അസ്‌ക്കര്‍ അലി എന്നിവര്‍ ഉപഹാരവും പ്രശംസാ ഫലകവും സമ്മാനിച്ചു. ആലത്തൂര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നു ഇസ്ലാമിക് ചരിത്ര ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിജയിച്ച മുഹമ്മദ് അല്‍ഫാസിനെയും ആദരിച്ചു. ശിഹാബ് അല്‍ഹുര്‍, സഹല്‍, തമീം അന്‍വര്‍ സാദിഖ്, സ്വലാഹ് ഷംസുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഖിദ്ര്‍ മുഹമ്മദ് മണ്ണൂര്‍ സ്വാഗതവും അഷറഫ് പിരായിരി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






