Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഒമിക്രോണ്‍ ഭീഷണി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക്

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വകഭേദം ഒമിക്രോണ്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിമാന വിലക്ക് പ്രഖ്യാപിച്ചു. സൗദി, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും വിലക്ക് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാവെ, മൊസാംബിക്, ലെസോത്തൊ, എസ്വാറ്റിനി എന്നീ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ദുബായ് എക്‌സ്‌പോയും റിയാദ് സീസണും സന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ട്. വിലക്ക് പ്രഖ്യാപിച്ചതോടെ ഇവരുടെ മടക്ക യാത്ര പ്രതിസന്ധിയിലായി. അതേസമയം, ഈ രാജ്യങ്ങളില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശകരുടെ യാത്രയും അനിശ്ചിതത്വത്തിലായി.

അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനിടെ 29 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 40 പേര്‍ രോഗമുക്തി നേടി. വിവിധ പ്രവിശ്യകളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 44 ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top