Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം വെള്ളിയാഴ്ച

റിയാദ്: ‘വിമോചനം തൗഹീദിലൂടെ വിജയം അനുധാവനത്തിലൂടെ’ എന്ന വിഷയത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന െ്രെതമാസ ക്യാമ്പയിന്‍ ഉദ്ഘാടന സംഗമം ഒക്‌ടോബര്‍ 11ന് നടക്കും. വൈകിട്ട് മൂന്നു മുതല്‍ രാത്രി 9 വരെ റൗദയിലെ റിഹാബ് വിശ്രമകേന്ദ്രത്തിലാണ് പരിപാടി. സ്റ്റുഡന്‍സ് മീറ്റ്, വനിതാസംഗമം, കുടുംബ സംഗമം, ഉദ്ഘാടന സംഗമം തുടങ്ങി നാലു സെഷനുകളിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഉച്ചയ്ക്ക് മൂന്നു മുതല്‍ സ്‌റ്റേജ് മൂന്നില്‍ സ്റ്റുഡന്‍സ് മീറ്റ് നടക്കും. കുട്ടികള്‍ക്കായി അഭിരുചി മത്സരങ്ങള്‍, ഗെയിമുകള്‍, കളിയും കാര്യവും ചേര്‍ത്ത് വൈജ്ഞാനിക പരിപാടി, ഇസ്ലാമിക പഠന ക്ലാസ് എന്നിവ നടക്കും. സ്‌റ്റേജ് ഒന്നില്‍ നടക്കുന്ന വനിതാ സംഗമത്തില്‍ ഇസ്ലാമിക് ക്വിസ് മത്സരം നടക്കും. എംജിഎം റിയാദ് കമ്മിറ്റി നേതൃത്വം നല്‍കും.

വൈകിട്ട് 4 മുതല്‍ സ്‌റ്റേജ് ഒന്നില്‍ കുടുംബ സംഗമവും വൈകിട്ട് 9ന് ഉദ്ഘാടന സംഗമവും നടക്കും . സൗദി അറേബ്യയിലെയും നാട്ടിലെയും പ്രഗല്‍ഭ പണ്ഡിതന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ബത്ഹ കൂള്‍ടെക് ബില്‍ഡിങ്ങിലുള്ള സലഫി മദ്രസ, ശുമൈസി മദ്രസ എന്നിവിടങ്ങളില്‍ വാഹനം പുറപ്പെടും. വാഹന സൗകര്യം ആവശ്യമുള്ളവര്‍ 0562508011, 0556113961, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുണം.

സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ അബൂബക്കര്‍ എടത്തനാട്ടുകര, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫീക്കര്‍, ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാക് സ്വലാഹി, ലേണ്‍ ദി ഖുര്‍ആന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി, സംഘടനാ സെക്രട്ടറി സഅദൂദ്ദീന്‍ സ്വലാഹി, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് മടവൂര്‍, റൗദ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top