Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

സൗദിയില്‍ വാക്‌സിനെടുത്തത് 2.23 കോടി ജനങ്ങള്‍

റിയാദ്: ഒമൈക്രോണ്‍ വൈറസ് പ്രത്യക്ഷപ്പെട്ടെങ്കിലും സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് നീങ്ങില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് രണ്ട് കോടി 23 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും വൈറസിനെ നേരിടാന്‍ പ്രാപ്തരാണ്. മികച്ച പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുളള നപെടിയിലേക്ക് നീങ്ങില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ എത്രയും വേഗം അതിന് സന്നദ്ധമാകണം. ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, പൊതുയിടങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ സൂക്ഷ്മത കൈവെടിയരുത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 6 മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top