Sauditimesonline

MUSIC
ജിദ്ദയില്‍ 'ഫര്‍ഹത് വതന്‍' അറേബ്യന്‍ സംഗീത വിരുന്ന്

ഒമൈക്രോണ്‍: വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണം

റിയാദ്: ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മാസ് ധരിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും രണ്ടു ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. ഒമൈക്രോണ്‍ വൈറസിന്റെ തീവ്രത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനിടെ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 27 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ 42 പേര്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top