Sauditimesonline

7 alif school
സാങ്കേതിക മികവിന് വേദിയൊരുക്കി അലിഫ് സ്‌കൂള്‍ 'വെബ് ചാമ്പ്യന്‍ഷിപ്പ്'

യുഎഇയിലും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് വാക്‌സിന്‍ സ്വീകരിച്ച വനിതക്ക്

റിയാദ്: സൗദി അറേബ്യക്ക് പുറമെ യുഎഇയിലും ഒമൈക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് മറ്റൊരു അറബ് രാജ്യം വഴി എത്തിയ വനിതക്കാണ് ഒമൈക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയതെന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരാണ്. എയര്‍പോര്‍ട്ടിലെ കൊവിഡ് പരിശോധനയില്‍ ഒമൈക്രോണ്‍ കണ്ടെത്തിയെങ്കിലും രോഗ ലക്ഷണങ്ങളൊന്നും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ഇവരെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ഐസൊലേഷനിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കര്‍ത്തിലേര്‍പ്പെട്ടവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദുബായ് എക്‌സ്‌പോ പുരോഗമിക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശകരുടെ തിരക്കും അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ എയര്‍പോര്‍ട്ടുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

അതിനിടെ, ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ കുവൈത്തിലെ സ്വദേശികളും വിദേശികളും രാജ്യം വിടരുതെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന് കര്‍ശനമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിര്‍ദേശം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍ ആഹ്വാനം ചെയ്തു.

കൊവിഡ് വകഭേദം സംബന്ധിച്ച സുരക്ഷാ നടപടികള്‍ സംബന്ധിച്ച് നവംബര്‍ 27ന് കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച കാര്യങ്ങള്‍ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഒമൈക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top