Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

സൗദിയില്‍ എടിഎം എണ്ണം കുറയുന്നു; ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ എ ടി എമ്മുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി കേന്ദ്ര ബാങ്കായ സാമ. ഇന്റര്‍നെറ്റ് ബാങ്കിംഗ് വര്‍ധിച്ചതാണ് എ ടി എം കുറയാന്‍ കാരണമെന്നും സാമ വ്യക്തമാക്കി.

ഒരു വര്‍ഷത്തിനിടെ ഓടോമാറ്റിക് ടെല്ലര്‍ മെഷീനുകളുടെ എണ്ണം ഒമ്പതു ശതമാനം കുറഞ്ഞു. രാജ്യത്ത് 16,800 എ.ടി.എമ്മുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 18,500 എണ്ണമായിരുന്നു. എടിഎം വഴി പണം പിന്‍വലിക്കുന്നത് കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം 11 ശതമാനം കുറയുകയും ചെയ്തു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ വാലറ്റ് എന്നിവയുടെ ഉപയോഗം വര്‍ധിച്ചതാണ് എടിഎമ്മുകളുടെ എണ്ണം കുറയാന്‍ കാരണം.

അതേസമയം, രാജ്യത്ത് പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ 46.5 ശതമാനം വര്‍ധിച്ചു. സൗദിയില്‍ 9 ലക്ഷം പോയിന്റ് ഓഫ് സെയില്‍ മെഷീനുകളാണുളളത്. കഴിഞ്ഞ വര്‍ഷം ഇത് 6.14 ലക്ഷമായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top