Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

ആഫ്രിക്കയില്‍ നിന്നെത്തുന്ന സൗദി പൗരന്‍മാര്‍ക്ക് 5 ദിവസം ഹോം ക്വാറന്റൈന്‍

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 72 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 29 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്ന സ്വദേശി പൗരന്‍മാര്‍ക്ക് 5 ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സ്വദേശികള്‍ അഞ്ചാം ദിവസം പിസിആര്‍ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള സ്വദേശി പൗരന്‍മാര്‍ക്കുളള വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായും അതോറിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top