Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

വലിയ നേട്ടം കൈവരിക്കുമെന്ന സൂചനയാണ് സൗദി ബജറ്റ്: യൂസഫലി എംഎ

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും വൈവിധ്യവത്കരണത്തിനും സഹായിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എംഎ. ഇതിനനുസരിച്ച് പദ്ധതികളും നിക്ഷേപങ്ങളും തുടരുകയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. സൗദിയുടെ മുഖച്ഛായ മാറുകയാണ്. സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിക്കുന്നു. ഭാവിയില്‍ വലിയ നേട്ടം കൈവരിക്കുമെന്ന സൂചനയാണ് സൗദി ബജറ്റ്. ഓരോ ദിവസവും കൂടുതല്‍ അവസരങ്ങള്‍ തുറന്നു വരുകയാണ്. നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിഷന്‍ 2030 പൂര്‍ത്തിയാകുന്നതോടെ സൗദിയുടെ മുഖച്ഛായ മാറും. അതുകൊണ്ടുതന്നെ രാജ്യത്തുണ്ടാകുന്ന വളര്‍ച്ചയും വികാസവും മലയാളികള്‍ക്കു ഗുണം ചെയ്യുമെന്നും യൂസഫലി പറഞ്ഞു. റിയാദ് അല്‍ മലസില്‍ ലുലു ഹൈപ്പറിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ 2000 മലയാളികള്‍ ഉള്‍പ്പെടെ 5000 വിദേശികളാണുളളത്. 3000 മലയാളികള്‍ക്ക് കൂടി ജോലി നല്‍കും. അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സ്വദേശി ജീവനക്കാരുടെ എണ്ണം 5000 ആക്കും. 2030 ആകുന്നതോടെ 10,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും.

സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയില്‍ ലുലു ഹൈപ്പര്‍ തുറക്കുന്നതിനുളള ഒരുക്കത്തിലാണ്. കൊവിഡിനെ തുടര്‍ന്ന് തടസ്സം നേരിട്ട പ്രോജക്ടുകള്‍ ഉള്‍പ്പെടെ അടുത്ത വര്‍ഷം 14 സ്‌റ്റോറുകള്‍ സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top