Sauditimesonline

watches

സൗദിയില്‍ 94 ശതമാനം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 12 വയസിന് മുകളിലുളള 94 ശതമാനവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. ഫഹദ് അല്‍ ജലാജില്‍. കൊവിഡിനെ നേരിടാന്‍ രാജ്യത്തെ തീവ്ര പരിചരണ വിഭാഗങ്ങളുടെ ശേഷി ഗണ്യമായി ഉയര്‍ത്തിയിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ രാജ്യത്തെ തീവ്രപരിചരണ വാഭഗങ്ങളില്‍ ലഭ്യമാക്കിയതിനേക്കാള്‍ കൂടുതലാണ് കൊവിഡ് കാലത്ത് രാജ്യത്ത് സജ്ജീകരിച്ച ഐസിയുവിന്റെ എണ്ണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് ആരംഭിച്ച തതമ്മന്‍ ക്ലിനിക്കുകളില്‍ 40 ലക്ഷം ജനങ്ങള്‍ ചികിത്സ തേടി. ദിവസവും 1.2 ലക്ഷം കൊവിഡ് പരിശോധന നടത്താന്‍ രാജ്യത്തെ ലാബുകള്‍ക്ക് ശേഷിയുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

അതിനിടെ, സൗദിയില്‍ 24 മണിക്കൂറിനിടെ 64 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ രോഗമുക്തി നേടി. ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 31 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top