Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

സൗദിയില്‍ എയര്‍പോര്‍ട്ട് ടാക്‌സി നിരക്ക് പരിഷ്‌കരിച്ചു

റിയാദ്: സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകളില്‍ പരിഷ്‌കരിച്ച ടാക്‌സി നിരക്കുകള്‍ക്ക് ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 12 എയര്‍പോര്‍ട്ടുകളിലാണ് പുതിയ നിരക്ക് ബാധകണ.
അല്‍ ഖസിം, ഹായില്‍, തബൂക്ക് വിമാനത്താവളങ്ങളിലെ ടാക്‌സി കാറുകള്‍ക്ക് മിനിമം നിരക്ക് 15 റിയാലാണ്. റിയാദ്, അല്‍ ജൗഫ്, അറാര്‍ എന്നിവിടങ്ങളില്‍ 10 റിയാലും വാദി ദവാസിര്‍, തുറൈഫ്, ദവാദ്മി, അല്‍ ഖുറയ്യാത്ത്, റഹ്ഫ, അല്‍ ഹസ, ഹഫര്‍ അല്‍ ബാത്തിന്‍ എന്നിവിടങ്ങളില്‍ 5 റിയാലുമാണ് മിനിമം നിരക്ക്. പൊതുഗതാഗത അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവ സമര്‍പ്പിച്ച ശുപാര്‍ശ പരിഗണിച്ചാണ് ടാക്‌സി നിരക്കുകള്‍ക്ക് അംഗീകാരം നല്‍കിയത്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ടാക്‌സി കാറുകളുടെ മിനിമം നിരക്ക് 10 റിയാലാണ്. റിയാദില്‍ മിനിമം ചാര്‍ജ് 5 റിയാലും കിലോ മീറ്ററിന് രണ്ട് റിയാലുമാണ് നിരക്ക്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ വ്യാപകമായതോടെ പരമ്പരാഗത ടാക്‌സികള്‍ രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top