Sauditimesonline

watches

സൗദിയില്‍ 90 ബില്യണ്‍ റിയാലിന്റെ മിച്ച ബജറ്റ്; വാറ്റ് പുനപരിശോധിക്കും.

റിയാദ്: സൗദി അറേബ്യ 90 ബില്യണ്‍ റിയാലിന്റെ മിച്ച ബജറ്റ് അവതരിപ്പിച്ചു. 955 റിയാല്‍ ചെലവും 1045 ബില്യണ്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി സഭ അംഗീകരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് മിച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥ വികസനം എന്നിവക്ക് മികച്ച പരിഗണന നല്‍കുന്നതാണ് ബജറ്റ്. ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്ന ബജറ്റ് റിസര്‍വ് ഫണ്ട്, ഡവലപ്‌മെന്റ് ഫണ്ട്, പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, രാജ്യത്ത് നടപ്പിലാക്കിയ 15 ശതമാനം വാറ്റ് പുനപരിശോധിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍.രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രമേ ഇത് പരിഗണിക്കാന്‍ കഴിയുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ് വിശദാംശങ്ങള്‍ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ വര്‍ഷങ്ങളിലെ കമ്മി നികത്താന്‍ ഇപ്പോഴത്തെ മിച്ചം മതിയാവില്ല. 2030 വരെ 27 ട്രില്ല്യന്‍ റിയാല്‍ ചെലവഴിക്കും. സാമ്പത്തിക സുസ്ഥിരതയും പരിഷ്‌കരണങ്ങളും തുടരും. മഹാമാരിയെ നേരിടാന്‍ രാജ്യം സ്വീകരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക പ്രത്യാഘാതങ്ങളുടെ തീവ്രത കുറക്കാന്‍ സഹായിച്ചതായും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top