Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

പുതിയ പ്രതിസന്ധി: ഇന്ത്യയില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് ഇല്ലാതെ തവക്കല്‍നാ ഇമ്യൂണ്‍ ലഭിക്കില്ല

റിയാദ്: ഇന്ത്യയില്‍ നിന്ന് ബൂസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമാക്കുക എന്ന് സൂചന. ഇന്നലെ വരെ രണ്ട് ഡോസ് എടുത്തവര്‍ക്ക് ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ചിരുന്നു. കേരളത്തിലുളള സൗദി പ്രവാസികള്‍ ഇന്നു മുതല്‍ തവക്കല്‍നാ ആപ്പില്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതിനാല്‍ സാധ്യമായില്ല. മാസങ്ങളായി ഇന്ത്യയില്‍ കുടുങ്ങിയവര്‍ക്കും പുതിയ വിസയില്‍ സൗദി അറേബ്യയിലേക്ക് പുറപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഇത് പുതിയ പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ കാമ്പയിന്‍ തുടരുകയാണ്. ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സൗദിയിലേക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top