Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

‘മതം വിദ്വേഷമല്ല, വിവേകമാണ്’ സമാപന സമ്മേളനം ഡിസംബര്‍ 31ന്

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റി നവംബര്‍ ഒന്നു മുതല്‍ നടത്തിവരുന്ന ‘മതം വിദ്വേഷമല്ല, വിവേകമാണ്’ ത്രൈമാസ കാംപയ്‌നിന്റെ സമാപന സമ്മേളനം ഡിസംബര്‍ 31ന് വെള്ളി സൗദി സമയം ഉച്ചക്ക് 1ന് ഓണ്‍ലൈനില്‍ നടക്കും.

വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയ വിദ്വംസക പ്രചരണങ്ങളും സാമൂഹ്യജീവിതത്തിലെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുന്ന തീവ്രവാദനിലപാടുകളും സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന സാഹചര്യത്തില്‍, മതമൂല്യങ്ങളെ മുന്നില്‍ വെച്ചുകൊണ്ടുള്ള സന്ദേശ പ്രചരണമാണ് കാംപയ്ന്‍ ലക്ഷ്യമിട്ടത്. വിവിധ മത, ജാതി, വര്‍ഗ്ഗങ്ങളായി ജീവിക്കുമ്പോഴും ഇന്ത്യന്‍ ജനതയുടെ മഹനീയമായ വ്യതിരിക്തത, അവര്‍ക്കിടയിലെ സ്‌നേഹവും ഐക്യവും സഹിഷ്ണുതയുമാണ്. ഇസ്ലാമിന്റെ മാനവിക വീക്ഷണങ്ങളെയും വ്യക്തിബന്ധങ്ങളിലെ ധര്‍മ്മങ്ങളേയും പൗരനെന്ന നിലയ്ക്കുള്ള മുസ്ലിമിന്റെ ബാധ്യതകളേയും ജനങ്ങളിലേക്കെത്തിക്കാന്‍ സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും വിവിധ കാംപയ്ന്‍ പരിപാടികളാണ് സംഘടിപ്പിച്ചത്. സൗഹൃദ സംഗമങ്ങള്‍, ചരിത്ര വെബിനാറുകള്‍, സന്ദേശ പോസ്റ്ററുകള്‍, ടീനേജ്പാരന്റിംഗ് പ്രോഗ്രാമുകള്‍, കുടുംബസംഗമങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.

സമാപന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജന. സെക്രട്ടറി എം. മുഹമ്മദ് മദനി നിര്‍വഹിക്കും. അഡ്വ. മായന്‍കുട്ടി മേത്തര്‍, സലാഹുദ്ദീന്‍ മദനി എന്നിവര്‍ ഇസ്ലാം വിവേകമാണ് മാനവികമാണ്, ഇസ്ലാം സഹിഷ്ണുതയാണ് സമാധാനമാണ് എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. കെ.പി. മുഹമ്മദ് കുട്ടി, ജിദ്ദ (മുന്‍ പ്രസിഡണ്ട്, കെ.എം.സി.സി സൗദീ നാഷണല്‍ കമ്മറ്റി), ശങ്കര്‍ എളങ്കൂര്‍, യാമ്പൂ (പ്രസിഡണ്ട്, ഒ.ഐ.സി.സി സൗദീ നാഷണല്‍ കമ്മറ്റി), സുരേഷ് കണ്ണപുരം, റിയാദ് (ആക്ടിംഗ് സെക്രട്ടറി, കേളി റിയാദ്), അബൂബക്കര്‍ മേഴത്തൂര്‍, അബ്ബാസ് ചെമ്പന്‍, ഡോ. മൂഹമ്മദ് ഫാറൂഖ് തുടങ്ങിയവര്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0566891976, 0509163007 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top