Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കൊവാക്‌സിന്‍ സൗദിയില്‍ ഉത്പ്പാദിപ്പിക്കാന്‍ ആലോചന

റിയാദ്: ഇന്ത്യ വികസിപ്പിച്ച ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ സൗദിയില്‍ ഉത്പ്പാദിപ്പിക്കുന്നതിന് രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍. ഇന്ത്യാ-സൗദി ഉഭയകക്ഷി ബന്ധം സുദൃഢമാക്കാന്‍ നിരവധി പദ്ധതികള്‍ 2021ല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യയുടെ കൊവാക്‌സിന് ഡിസംബറില്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഇതോടെയാണ് കൊവാക്‌സിന്‍ സൗദിയില്‍ ഉത്പ്പാദിപ്പിക്കുന്നതിന് ഇന്ത്യയുടെ താല്‍പര്യം സൗദി അറേബ്യയെ അറിയിച്ചത്. ഇതു സംബന്ധിച്ച് വിശദമായ രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നും അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഈ വര്‍ഷം ഇന്ത്യാ-സൗദി ഉഭയ കക്ഷി ബന്ധങ്ങളില്‍ ഉണ്ടായ നേട്ടം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അംബാസഡര്‍.

ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 45 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സൗദി അറേബ്യ ഇറക്കുമതി ചെയ്തിരുന്നു. ഓക്‌സിജന്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ സാമഗ്രികള്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. പ്രതിരോധം, വാണിജ്യം, സംസ്‌കാരം തുടങ്ങി എല്ലാ മേഖലകളിലും മികച്ച ഉഭയകക്ഷി സൗഹൃദവും പങ്കാളിത്തവുമാണ് കൊവിഡ് കാലത്ത് നേടാന്‍ കഴിഞ്ഞതെന്നും അംബാസഡര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top