റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പത്തിയേഴമത് ജന്മദിനം ഒ ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ഇന്ത്യയെ സ്വാതന്ദ്രമാകുന്നതിനും കെട്ടിപ്പടുക്കുന്നതിനും മാതൃകാപരമായി വളര്‍ത്തിയെടുക്കുന്നതിനും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ ലോകത്തെ മറ്റേതൊരു പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. മതേതരത്വവും ജനാധിപത്യവും എഴുതിവെക്കേണ്ട മുദ്രാവാക്യങ്ങളല്ല. അിറച്ച് പ്രവര്‍ത്തിപഥത്തില്‍ പ്രതിഫലിപ്പിച്ചു ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കേണ്ട വിശുദ്ധ മന്ത്രങ്ങളാണ്. ഇതാണ് കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
യോഗം പ്രസിഡന്റ് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുളള വല്ലാഞ്ചിറ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. അസ്‌കര്‍ കണ്ണൂര്‍, നൗഫല്‍ പാലക്കാട്, ശിഹാബ് കൊട്ടുകാട്, ഷാജി സോനാ, നവാസ് വെള്ളിമാടുകുന്നു, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, കമറുദീന്‍ താമരക്കുളം, ഷുക്കൂര്‍ ആലുവ, സലാം ഇടുക്കി, സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം, രാജു തൃശൂര്‍, സിദ്ദിഖ് കല്ലുപറമ്പന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച 137 രൂപ ചലഞ്ച് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. അമീര്‍ പട്ടണത്തില്‍, സലിം ആര്‍ത്തിയില്‍, അര്‍ഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.