റിയാദ്: സൗദിയിലെ റിയാദ് ബോളിവാര്‍ഡില്‍ ഒരുക്കിയ പുതുവത്സരാഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൂറ്റന്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ കൗണ്‍ഡ് ഡൗണ്‍ പ്രദര്‍ശിപ്പിച്ചത് ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ചാറ്റല്‍ മഴയും തണുത്തുറഞ്ഞ ശീതകാറ്റിന്റെയും അകമ്പടിയോടെ നടന്ന ആഘോഷങ്ങളില്‍ സംഗീത വിരുന്നും അരങ്ങേറി. ട്രിയോ റിയാദ് എന്നപേരില്‍ സംഘടിപ്പിച്ച സംഗീത കച്ചേരിയില്‍ അന്താരാഷ്ട്ര രംഗത്തെ സംഗീത പ്രതിഭകള്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.