
റിയാദ്: സൗദിയില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ 50 ആം ദിവസം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രാഡ്യൂസര്‍മാരായ ഫ്രാന്‍സിസ് ക്ലമന്റ്, ലിന്‍ഡ ഫ്രാന്‍സിസ് എന്നിവരേ ചടങ്ങില്‍ പൊന്നാട അണിഞ്ഞ് ആദരിച്ചു,
ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുന്ന സതി എന്ന ആചാരം പ്രമേയമാക്കി സ്ത്രീ ശാക്തീകരണമാണ് ചിത്രത്തിന്റെ പ്രമേയം. സൗദി അറേബ്യയിലെ മരുപ്പച്ചകളും, മരുഭൂമികളും പാര്‍ക്കുകളും കോമ്പൗണ്ടുകളും ഗ്രാമീണ സൗന്ദര്യാവും, കേരളത്തിന്റെ കല സാംസ്‌കാരിക സൗന്ദര്യങ്ങളും കോര്‍ത്തിണക്കിയാണ് ‘സതി’ ഒരുക്കിയത്.

ഗോപന്‍ എസ് കൊല്ലമാണ് സംവിധാനം. ആതിര ഗോപന്‍ കഥയും തിരക്കഥയും നിര്‍വഹിച്ചു. കേന്ദ്ര കഥാപാത്രത്തെ ഗ്രീഷ്മ ജോയ് അവതരിപ്പിച്ചു. ബെന്നി മാത്യു , രാവില്‍ ആന്റണി ആബേല്‍ ,
നജാത്, വിഷ്ണു, അശോക് മിശ്ര, ഇന്ദു ബെന്നി, ക്യമാറ: രാജേഷ്, എഡിറ്റിംഗ്: ഗോപന്‍. ഗോബ്രോ ക്യമാറ: അന്‍ഷാദ്, ആര്‍ട്ട്: മനോഹര്‍, സംഗീതം: സനില്‍ ജോസഫ്, ജോജി കൊല്ലം, സത്യജിത് ഇസഡ് ബുള്‍, രചന ദിനേശ് ചൊവ്വന, ജോജി കൊല്ലം, ആലാപനം: സനില്‍ ജോസഫ് , ജിനി പാലാ, ശബാന അന്‍ഷാദ്, നൃത്ത സംവിധാനം: വിഫ്രീക്, രശ്മി വിനോദ്, ശബ്ദം: ജോസ് കടമ്പനാട്, മേക്കപ്പ് മൗനാ മുരളി എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്.

ബത്ഹ അപ്പോളോ ദീമോറോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡോ. അന്‍വര്‍ ഖുര്‍ഷിദ്, ഡോ. അഷറഫ്, ഇമ്രാന്‍ നാസര്‍ നെസ്‌റ്റോ ഹൈപ്പര്‍, ഫഹദ് നീലഞ്ചേരി കിംസ് ഹെല്‍ത്ത് ജരീര്‍ മെഡിക്കല്‍, ശിഹാബ് കൊട്ടുകാട്, അബ്ബാസ്, മൈമുന ടീച്ചര്‍, ആഷിഫ് തലശ്ശേരി, മജീദ് പൂളക്കാടി, യശ്രീ കോശി റിയ, സതീഷ് കേളി, റഫീഖ് തലശ്ശേരി, അന്‍ഷാദ്, മധുസുനനന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ആന്റണി രാവില്‍, റഫീഖ്, നാസര്‍ കാരകുന്നു, നാസര്‍ കാരന്‍ന്തൂര്‍ എന്നിവര്‍ ആശസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
