റിയാദ്: സൗദി-കൊല്ലം ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും റിയാദ്-കൊല്ലം ജില്ലാ കെ.എം.സി.സിയും സംയുക്തമായി പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അബ്ദുള്‍ മജീദ് പയ്യന്നൂരിന് ആദ്യ പ്രതി നല്‍കി കൊല്ലം ജില്ലാ കെ.എം.സി സി ജനറല്‍ സെക്രട്ടറി റഹീം ക്ലാപ്പന പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റര്‍, പി.സി അലി വയനാട്, സിദ്ദീഖ് കോങ്ങാട്, പി.സി. മജീദ്, നൗഷാദ് ചാക്കീരി, ഷഫീര്‍ പറവണ്ണ, ഫിറോസ് കൊട്ടിയം, നജീം അഞ്ചല്‍, മുഹമ്മദ് വേങ്ങര, ഷാഫി ചിറ്റത്തുപാറ, ഷൗക്കത്ത് കടമ്പോട്ട്, അഷ്‌റഫ് മീപ്പീരി, അന്‍വര്‍ വാരം, ജാഫര്‍ സാദിഖ്, ഷുഹൈല്‍ കൊടുവള്ളി, മഹ്മൂദ് കയ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.