റിയാദ്: രുചിക്കൂട്ടുകളുടെ കലവറയൊരുക്കി സല്‍ക്കാര റസ്റ്ററന്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുറബ്ബ ലുലു അവന്യൂ മാളിലെ ഫുഡ് കോര്‍ട്ടില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫിറോസ് ഖാന്‍, അബ്ദുല്‍ സമദ്, അബ്ദുല്‍ മജീദ് കരിക്കുഴി, റാഷിദ് തങ്ങള്‍, അബ്ദുറബ്, അബ്ദുല്‍ ഹമീദ്, സജിന്‍ നിഷാന്‍, സത്താര്‍ കായും കുളം, നാസര്‍ കാരന്തൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, ലാലു വര്‍ക്കി തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പരമ്പരാഗത ഇന്ത്യന്‍, ചൈനീസ്, അറബ് വിഭവങ്ങളുടെ വിഭവങ്ങളാണ് സല്‍ക്കാര റസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ സൗത് ഇന്ത്യന്‍ വിഭവങ്ങളുടെ വിപുലമായ ശ്രേണിയിലുളള രുചിത്തരങ്ങളും സല്‍ക്കാരയില്‍ ലഭ്യമാണ്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ റസ്റ്ററന്റ് ശൃംഖലയുളള സല്‍ക്കാരയുടെ പുതിയ ശാഖ ഉടന്‍ അല്‍ ഹസയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.