
റിയാദ്: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചെങ്കിലും എയര്‍ലൈന്‍സുകള്‍ അംഗീകരിക്കുന്നില്ലെന്ന് പരാതി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് ഇല്ലെന്നാണ് എയര്‍ലൈന്‍സുകള്‍ പറയുന്നത്.

ഫെബ്രുവരി 14 മുതല്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. 82 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിശദീകരണം.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യയിലെത്താമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖ വ്യക്തമാക്കുന്നു. എന്നാല്‍ ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളതെന്ന് യാത്രക്കാരും പറയുന്നു. അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശം അനുസരിച്ച് സൗദിയില്‍ നിന്ന് ഷാര്‍ജ വഴി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ അറേബ്യ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവ്യമില്ലെന്നു ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






