
റിയാദ്: ഉക്രൈനിലെ കര്‍കിവില്‍ റിയാദിലുളള അന്‍പതിലധികം മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നതായി രക്ഷിതാക്കള്‍. ഇവരോടൊപ്പമുളള സൗദി, ഇസ്രായേല്‍, പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ രണ്ട് ദിവസം മുമ്പ് അവരുടെ എംബസികള്‍ ഒഴിപ്പിച്ചതായി മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രവാസികളായ മലയാളി കുടുംബങ്ങള്‍ ആശങ്കയിലാണ്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന് 150തിലധികം വിദ്യാര്‍ഥികളാണ് ഉക്രൈനില്‍ മെഡിക്കല്‍ പഠനം നടത്തുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. റിയാദിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തെങ്കിലും യാത്ര മുടങ്ങിയതോടെ ഭൂഗര്‍ഭ മെട്രോയില്‍ കഴിയുകയാണ് ഇന്‍ഫ റഷീദ്, ഷഹല ശബനം, ഷഹന നസീര്‍ എന്നിവര്‍. ഭക്ഷണവും വെളളവും കഴിഞ്ഞു. ശൈത്യം രൂക്ഷമാണ്. ആരോഗ്യം ക്ഷയിച്ച് തുടങ്ങി. പൊടിപടലം നിറഞ്ഞ ബങ്കറുകളില്‍ പലര്‍ക്കും അലര്‍ജ്ജിയും ശ്വാസതടസ്സവും നേരിടുന്നുണ്ട്. പ്രാ്യമിക ചികിത്സകള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ്. കര്‍കിവില്‍ സ്ഥിതി വഷളായതോടെ കര്‍ഫ്യൂ നിലവിലുണ്ട്. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പുറത്തേക്കുളള വാതിലുകള്‍ അടച്ചതായും മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു.

തുര്‍ക്കി വഴി റിയാദിലേക്ക് ടിക്കറ്റെടുത്തെങ്കിലും എയര്‍പ്പോട്ട് അടച്ചതോടെ യാത്ര മുടങ്ങിയതായി ഇന്‍ഫയുടെ റിയാദിലുളള പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു. ഉക്രൈനില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നിരന്തരം അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ യാതൊരു മറുപടിയും ലഭിക്കുന്നില്ല. ഇതും രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഗഫൂര്‍ കൊയിലാണ്ടി പറഞ്ഞു.
ഉക്രൈനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ടാകാം. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാന്‍ കഴിയുന്ന വിധം ശരിയായ ആശയ വിനിമയം നടത്താന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






