
റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം രണ്ടുകോടി രൂപ വിതരണം ചെയ്യുമെന്ന് സംഘാടകര്‍. പദ്ധതി അംഗങ്ങളായിരിക്കെ മരിച്ച 36 പേരുടെ ആശ്രിതര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 136 പേര്‍ക്കുമാണ് സഹായം.
ഫെബ്രുവരി 5 ശനി ഉച്ചക്ക് 3ന് കൊല്ലം ചിന്നക്കട വരിഞ്ഞം ടവറില്‍ ഡോ. എ യൂനസ് കുഞ്ഞു നഗറില്‍ നടക്കുന്ന പരിപാടിയില്‍ ധനസഹായം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ എം സി സി കേരള ട്രസ്റ്റിന്റെ കീഴില്‍ നടക്കുന്ന പദ്ധതിയുടെ 2021 വര്‍ഷത്തെ രണ്ടാം ഘട്ട ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം എം.കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വ്വഹിക്കും. പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ് എം എല്‍ എ, എം അന്‍സറുദ്ധീന്‍, അഡ്വ. സുള്‍ഫീക്കര്‍ സലാം, ശ്യാംസുന്ദര്‍, സൗദി കെ.എം.സി.സി നേതാക്കളായ എ.പി ഇബ്രാഹീം മുഹമ്മദ്, കുഞ്ഞിമോന്‍ കാക്കിയ, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, മുഹമ്മദ് കാവുങ്ങല്‍, ഷറഫുദീന്‍ കന്നേറ്റി എന്നിവര്‍ സംബന്ധിക്കും.

2021ല്‍ പദ്ധതി പ്രകാരം മരിച്ച 50 പേരുടെ കുടുംബങ്ങള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 125 പേര്‍ക്കും മൂന്ന് കോടി രൂപ സെപ്റ്റംബറില്‍ മലപ്പുറത്ത് വിതരണം ചെയ്തിരുന്നു. അതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത കേസുകളിലാണ് രണ്ടാംഘട്ട വിതരണം നടത്തുന്നത്.
ഒമ്പത് വര്‍ഷം പിന്നുടുന്ന കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി ഇന്ന് സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിലെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയാണ്. കേരളത്തില്‍ സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കെ.എം.സി.സി കേരള ട്രസ്റ്റ് ആണ്. വാര്‍ത്താ സമ്മേളനത്തില്‍ കെഎംസിസി ദേശീയ നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, എ പി ഇബ്രാഹിം മുഹമ്മദ്, ഖാദര്‍ ചെങ്കള, അഷ്‌റഫ് വേങ്ങാട്ട്, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, റഫീഖ് പാറക്കല്‍, അഹമ്മദ് പാളയാട്ട് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






