Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

റിയാദ് മുറബ്ബ ലുലു മാളില്‍ എബിസി കാര്‍ഗോ ഉദ്ഘാടനം ഇന്ന്

റിയാദ്: എബിസി കാര്‍ഗോ ശാഖ റിയാദ് മുറബ്ബ അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ 27 വെളളി വൈകീട്ട് 5.30ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കള്‍ക്ക് ലുലു ഹൈപ്പറില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്ന സാധന സാമഗ്രികള്‍ എബിസി കാര്‍ഗോ കൗണ്ടര്‍ വഴി ലക്ഷ്യ സ്ഥാനത്ത് അതിവേഗം എത്തിക്കാന്‍ കഴിയും. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കാര്‍ഗോ, കൊറിയര്‍ സേവനം ലഭ്യമാക്കുന്ന എബിസി കാര്‍ഗോ ഉപഭോക്താക്കളുടെ സമയം പാഴാകാതെ പര്‍ച്ചേസ് നടത്താനും കാര്‍ഗോ ചെയ്യാനും അവസരം ഒരുക്കുകയാണ്.

കാര്‍ഗോ ആന്റ് കൊറിയര്‍ രംഗത്ത് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള എബിസി കാര്‍ഗോ, ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസിനീയമായ സേവനങ്ങള്‍ നടത്തുന്നുണ്ട്. കാര്‍ഗോ, കൊറിയര്‍, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി സേവനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കു പുറമേ, ആഭ്യന്തര ഡെലിവറികളും എബിസി കാര്‍ഗോ ഉറപ്പുവരുത്തുന്നു.

‘അതിവേഗ പാര്‍സല്‍ ഡെലിവറി, സുരക്ഷിതമായ കൈമാറ്റം, വിശ്വാസ്യമായ സേവനം’ ഇവയെല്ലാം എബിസി കാര്‍ഗോയുടെ മാത്രം പ്രത്യകതയാണ്. ഏറ്റവും മികച്ച കാര്‍ഗോ സേവനത്തിന് സൗദിയിലെ വിവിധ ബ്രാച്ചുകള്‍ സന്ദര്‍ശിക്കാവുന്നതാണെന്നും എബിസി കാര്‍ഗോ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top