Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

‘തമസ്‌കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനം

ദമ്മാം: മലബാര്‍ ഹെറിറ്റേജ് കൗണ്‍സില്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. മലബാര്‍ ഹെറിറ്റേജ് എക്‌സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.എം.സി.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ എഡിറ്റ് ചെയ്ത ‘തമസ്‌കൃതരുടെ സ്മാരകം’ എന്ന കൃതിയുടെ പ്രകാശനം ജൂലൈ മൂന്ന് വ്യാഴം വൈകീട്ട് 8ന് ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

ആലിക്കുട്ടി ഒളവട്ടൂര്‍ (ചെയര്‍മാന്‍), ഒ.പി ഹബീബ് (ജനറല്‍ കണ്‍വീനര്‍), ഖാദര്‍ മാസ്റ്റര്‍ (ചീഫ് കോഡിനേറ്റര്‍) എന്നിവരെ സ്വാഗത സംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: മുഹമ്മദ് കുട്ടി കോഡൂര്‍, ഉമ്മര്‍ വളപ്പില്‍, വൈസ് ചെയര്‍മാന്‍: മജീദ് കൊടുവള്ളി, സൈനുല്‍ ആബിദ് കുമളി, ഹുസൈന്‍ വേങ്ങര, ബഷീര്‍ ആലുങ്ങല്‍, അലിഭായ് ഊരകം, കണ്‍വീനര്‍: മുജീബ് കൊളത്തൂര്‍, ടി.ടി കരീം വേങ്ങര, ഫൈസല്‍ കൊടുമ, ഷബീര്‍ തേഞ്ഞിപ്പലം, കലാം മീഞ്ചന്ത, കോഡിനേറ്റേഴ്‌സ്: മുഷ്താഖ് പേങ്ങാട്, സമദ് കെ.പി വേങ്ങര, മഹമൂദ് പൂക്കാട്,

ട്രഷറര്‍: ഉമ്മര്‍ ഓമശേരി, മീഡിയ ആന്റ് പബ്ലിസിറ്റി: ചെയര്‍മാന്‍ ഷാനി സി.കെ, ഖാദര്‍ അണങ്കൂര്‍, കണ്‍വീനര്‍ സലാഹുദ്ധീന്‍ വേങ്ങര, അറഫാത്ത് ഷംനാഡ്, റിസപ്ഷന്‍: ചെയര്‍മാന്‍ അസ്‌ലം കോളക്കോടന്‍, ഇക്ബാല്‍ ആനമങ്ങാട്, കണ്‍വീനര്‍: ആസിഫ് കൊണ്ടോട്ടി, അഫ്‌സല്‍ തൃശ്ശൂര്‍, സ്‌റ്റേജ് ആന്റ് സൗണ്ട്: ചെയര്‍മാന്‍: റഹ്മാന്‍ കാരയാട്, കണ്‍വീനര്‍ റസാഖ് ബാവു കുണ്ടോട്ടി, സാദിഖ് എറണാംകുളം, ഫുഡ് ആന്റ് റിഫ്രഷ്‌മെന്റ്, ചെയര്‍മാന്‍ നജീബ് ചീക്കിലോട്, വീരാന്‍ കുട്ടി വേങ്ങര, കണ്‍വീനര്‍ മുഹമ്മദ് കരിങ്കപ്പാറ, മജീദ് കാമ്പ്രന്‍.

സൈനുല്‍ ആബിദീന്‍ കുമളി, ടി ടി കരീം വേങ്ങര, ഫൈസല്‍ കൊടുമ, അസ്‌ലം കോളകോടന്‍, ബഷീര്‍ ആലുങ്ങല്‍ ഷാനി പയ്യോളി, ഷബീര്‍ തേഞ്ഞിപ്പലം. കലാം മീഞ്ചന്ത, സലാഹുദ്ധീന്‍ വേങ്ങര, മുഹമ്മദ് കരിങ്കപ്പാറ എന്നിവര്‍ സംസാരിച്ചു. മലബാര്‍ ഹെറിറ്റേജ് എക്‌സിക്യൂട്ടീവ് അംഗം ഒപി ഹബീബ് സ്വാഗതവും അലി ഭായ് ഊരകം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top