
റിയാദ്: സുലൈ എഫ്.സി സംഘടിപ്പിക്കുന്ന പ്രഥമ സൂപ്പര്‍ കപ്പ് സെമി ലൈന്‍അപ്പ് ആയി. 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ 4 ടീമുകള്‍ സെമിയില്‍ ഇടംപിടിച്ചു. ഫവാസ് (റോയല്‍ ഫോക്കസ് ലൈന്‍ എഫ് സി), നിഷാന്‍ (റിയാദ് ബ്ലാസ്‌റ്റേഴ്‌സ്), ആഷിഖ് (അസീസിയ്യ സോക്കര്‍), സോമു (ആസ്റ്റര്‍ സനദ് എഫ്.സി), ഹസീം (യൂത്ത് ഇന്ത്യ എഫ്.സി) ജിന്‍ഷാദ് (എഫ്.സി ദാറുല്‍ ബൈല), സഫ്‌വാന്‍ (പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ്), റിസ്‌വാന്‍ (റെയിന്‍ബൊ എഫ്.സി), ഷിബില്‍ (റിയാദ് ബ്ലാസ്‌റ്റേഴ്‌സ്), അഖില്‍ (യൂത്ത് ഇന്ത്യ എഫ്.സി), സഹദ് അക്കായ് (എഫ്.സി ദാറുല്‍ ബൈല) എന്നിവര്‍ വിവിധ മത്സരങ്ങളില്‍ മാന്‍ ഓഫ് ദി പുരസ്‌കാരങ്ങള്‍ നേടി.

എക്യുഎസ് അഡ്വര്‍ടൈസിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ അനീഷ് മത്സരം കിക്ക് ഓഫ് ചെയ്തു. സിദ്ധീഖ് തുവ്വൂര്‍ വിശിഷ്ടാതിഥി ആയിരുന്നു. വിര്‍ചുഅല്‍ സൊല്യൂഷന്‍ ട്രാന്‍സ്‌പോര്‍ടാഷന്‍ ആന്റ് ലോജിസ്റ്റിക് കമ്പനി പ്രധിനിധികളായ അര്‍ഷാദ്, അന്‍ഷിഫ്, സാബിത് എന്നിവര്‍ സന്നിഹിതരായിരുന്നു.

വിന്നേഴ്‌സ് പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്തത് എക്യുഎസ് അഡ്വര്‍ടൈസിങ് കമ്പനിയും റണ്ണേഴ്‌സ് പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്തത് ഹനാദി ട്രേഡിങ്ങ് കമ്പനിയുമാണ്. മാന്‍ ഓഫ് ദി മാച്ച് ഗിഫ്റ്റ് സ്‌പോണ്‍സര്‍ ചെയ്തത് ഷിനു കാര്‍ മെയിന്റ്റനന്‍സും അറേബ്യന്‍ ആക്‌സസും സംയുക്തമായിട്ടാണ്. വിര്‍ചുഅല്‍ സൊല്യൂഷന്‍ ട്രാന്‍സ്‌പോര്‍ടാഷന്‍ ആന്റ് ലോജിസ്റ്റിക് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്കുള്ള ജേഴ്‌സി ഗ്രൗണ്ടില്‍ ക്ലബ് പ്രധിനിധി നഫീര്‍, റഫീഖ് എന്നിവരില്‍ നിന്നും വളണ്ടിയ ക്യാപ്റ്റന്‍ അബ്ദുല്ല എന്നിവര്‍ ഏറ്റുവാങ്ങി.

നിബു സകീര്‍ (എം.ഡി ബ്രദേഴ്‌സ് ഗ്രൂപ്പ് സൗദി അറേബ്യ), അര്‍ഷാദ് (വിര്‍ചുഅല്‍ സൊല്യൂഷന്‍ ട്രാന്‍സ്‌പോര്‍ടാഷന്‍ ആന്റ് ലോജിസ്റ്റിക് കമ്പനി), റിഫ പ്രധിനിധികളായ ബഷീര്‍ ചേലേമ്പ്ര, സൈഫു കരുളായി, ശകീല്‍ എന്നിവരും ജലീല്‍, സകരിയ, ഹാഷിഫ്, ശകീല്‍, ഫര്‍ഹാന്‍, അബു, കബീര്‍, അഫ്രിഡ്, സഫു, യൂസുഫ്, റിസ്‌വാന്‍, ഷബീര്‍ അലി, ശുകൂര്‍, അമീന്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരെ പരിചയപ്പെട്ടു. ജൂണ്‍ 27ന് വൈകിട്ട് 6ന് ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ അസീസിയ്യ സോക്കര്‍, ഫ്യൂചര്‍ മൊബിലിറ്റി ലോജിസ്റ്റിക് യൂത്ത് ഇന്ത്യ എഫ്.സിയുമായും ഈത്താര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, എഫ്.സി ദാറുല്‍ ബൈല യുമായും ഏറ്റുമുട്ടും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.