
റിയാദ്: മലപ്പുറം എടപ്പാള്‍ തലമുണ്ട സ്വദേശി താഴത്തേതില്‍ അബ്ദുല്‍ ഗഫൂര്‍ (58) റിയാദില്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം റിയാദില്‍ ഖബറടക്കും. മകള്‍: സമീറ (ദുബായ്). സഹോദരങ്ങള്‍ ഖാലിദ്, അബ്ദുറഹ്മാന്‍, സുബൈദ.

മരണാനന്തര നടപടിക്രമങ്ങള്‍ റിയാദ് ഐസിഎഫ് വെല്‍ഫെയര്‍ സെക്രട്ടറി റസാഖ് വയല്‍ക്കരയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദിഖ് തുവ്വൂരിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.