റിയാദ്: പൗരത്വ ബില്ലിനെതിരെ റിയാദില്‍ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് രാത്രി 7ന് എക്‌സിറ് 18ലെ നോഫാ ഓഡിറ്റോറിയത്തിലാണ് സംഗമം. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കി ജനങ്ങളെ വിഭജിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം.
സമസ്ത ഇസ് ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ രൂപികരിച്ച സിഎഎ/എന്‍ആര്‍സി വിരുദ്ധ ഏകോപന സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.എം.സി.സി, റിയാദ് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍, ഐ.സി.എഫ്, സൗദി ഇന്ത്യന്‍ ഇസ് ലാഹി സെന്റെര്‍, തനിമ, എം.ഇ.എസ്, റിയാദ് ഇസ്ലാഹി സെന്റെര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമിതിയിലുള്ളത്.
പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രെട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ മടവൂര്‍ സമാപന സന്ദേശവും ഡോ. മുഹമ്മദ് നജീബ്, അബ്ദുറഹ്മാന്‍ അറക്കല്‍ എന്നിവര്‍ വിഷയാവതരണവും നടത്തും.
സൈതലവി ഫൈസി പനങ്ങാങ്ങര (സമസ്ത ഇസ്ലാമിക് സെന്റെര്‍), യു.പി. മുസ്തഫ (കെ.എം.സി.സി), മുനീര്‍ കൊടുങ്ങലൂര്‍ (ഐ.സി.എഫ്), അഡ്വ. ജലീല്‍ (ആര്‍.ഐ.ഐ.സി), സഹല്‍ ഹാദി (എസ്.ഐ.ഐ.സി), അഡ്വ. ഹബീബുറഹിമാന്‍ (ആര്‍.ഐ.സി.സി), അസ്ഹര്‍ പുള്ളിയില്‍ (തനിമ), മുഹമ്മദ് ഇഖ്ബാല്‍ (എം.ഇ.എസ്), കുഞ്ഞി കുമ്പള (ഒ.ഐ.സി.സി), നസ്‌റുദ്ദീന്‍. വി.ജെ (മീഡിയ ഫോറം), ഡോ.പോള്‍ തോമസ്, അലവിക്കുട്ടി ഒളവട്ടൂര്‍, ഉബൈദ് എടവണ്ണ, ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ താമരത്ത് എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.