റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. അംസദ് ഖാന്‍, ഷഫീര്‍ അബ്ദുല്‍ സമദ്, മേരി ജോര്‍ജ്ജ്, മൊയ്തീന്‍കുട്ടി കൊല്ലവളപ്പില്‍ (ഇന്ത്യന്‍), മാഹിര്‍ ഹുസൈന്‍, ഹനാത് ഇസ്‌ലാം നാസിര്‍ (ഈജിപ്ത്), ഹുസൈന്‍, കാര്‍തിക് റോയ്, സാവോന്‍ (ബംഗഌദേശ്), മുറാദ് (പാക്കിസ്ഥാന്‍) എന്നിവരാണ് വിജയികളായത്.
ചേംബര്‍ ഓഫ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ റീജിയനല്‍ ഡയറക്ടര്‍ സലിം വിപി, ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, എച്ച് ആര്‍ മാനേജര്‍ മുഹമ്മദ് ഷാഫി, ഫിനാന്‍സ് മാനേജര്‍ അഹമദ്, പര്‍ചേസ് മാനേജര്‍ ഷമീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആറു മാസം നീണ്ടുനില്‍ക്കുന്ന നറുക്കെടുപ്പില്‍ ഒരോ ആഴ്ചയും 10 പേര്‍ക്ക് 5 ഗ്രാം സ്വര്‍ണ നാണയം സമ്മാനിക്കും. ആറാമത്തെ നറുക്കെടുപ്പ് ഒക്‌ടോബര്‍ 6ന് വൈകീട്ട് 7.00ന് മദീന ഹൈപ്പറില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് അഞ്ച് ഗ്രാം വീതം സ്വര്‍ണ നാണയം റീജിയനല്‍ ഡയറക്ടര്‍ സലിം വിപി സമ്മാനിച്ചു.
അല്‍ മദീന ഹൈപ്പറില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ ഡിസ്‌കൗണ്ട് തുടരുകയാണ്. ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അതിവിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.