അബ്ഷീര്‍ സേവനങ്ങള്‍ 12 മണിക്കൂര്‍ തടസ്സപ്പെടും

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പ്ലാറ്റ്‌ഫോം ‘അബിഷിര്‍’ നവീകരണം നടക്കുന്ന സെപ്തംബര്‍ 29ന് സേവനം തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴം അര്‍ധരാത്രി 12.00 മുതല്‍ വെള്ളി ഉച്ചക്ക് 1.00 വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുക. റീ എന്‍ട്രി, ഇക്കാമ പുതുക്കല്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കണമെന്നു മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ കാര്യക്ഷമതയോടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അബഷീര്‍ പ്ലാറ്റഫോം അപ്‌ഡേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് 12 മണിക്കൂര്‍ സേവനം നിര്‍ത്തിവെക്കുന്നത്. മുന്നൂറിലധികം ഇ-സേവനങ്ങള്‍ അബ്ഷിറില്‍ ലഭ്യമാണ്. 2.5 കോടിയിലധികം രജിസ്‌ട്രേഡ് ഉപഭോക്താവാണ് അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്‌.

Leave a Reply