ചിത്രം: നൗഫല്‍ പാലക്കാടന്‍
റിയാദ്: കിംഗ് സഊദ് യൂണിവേഴ്‌സിറ്റി കോംമ്പൗണ്ടില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയുടെ ഇന്റീരിയര്‍ ഡിസൈനിംഗിന് ഏഴഴക്. ഓരോ പ്രസാധകരും ആകര്‍ഷകമായ രൂപകല്പനയാണ് സ്റ്റാളുകളില്‍ ഒരുക്കിയിട്ടുളളളത്. ചില പ്രസാദകര്‍ പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് ഷെല്‍ഫുകള്‍ തയ്യാറാക്കിയത്. അതേസമയം, പുസ്തകങ്ങള്‍ ഉപയോഗിച്ച് പ്രദര്‍ശന നഗരിയുടെ നടപ്പാതയുടെ മുകള്‍ ഭാഗം (റൂഫ് സീലിംഗ്) അലങ്കരിച്ചിരിച്ചത് സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാണ്.
ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, കവിയരങ്ങ്, നാടകം, ചലചിത്ര പ്രദര്‍ശനം, ശില്‍പശാല എന്നിവ ഉള്‍പ്പെടെ 200 പരിപാടികള്‍ മേളയുടെ ഭാഗമായി നടക്കും. എല്ലാ വിഭാഗം ആസ്വാദകര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ് പരിപാടികളുടെ ആസൂത്രണം. കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് പ്രത്യേക പവിലിയനും ഒരുക്കിയിട്ടുണ്ട്. ഓരോ വിഷയവും വേഗം തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധമാണ് മേളയിലെ പുസ്തക വിന്യാസം.
സൗദിയിലെ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് 400 ശീര്‍ഷകങ്ങളില്‍ സ്വയം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പ്രത്യേക പവിലിയന്‍ അനുവദിച്ചിട്ടുണ്ട്. കവിതാ രചന, പാരായണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികള്‍് പ്രത്യേക മത്സരം നടത്തും. അഞ്ച് വിഭാഗങ്ങളില്‍ പ്രസിദ്ധീകരണ മികവിനുള്ള പുരസ്‌കാരവും വിതരണം ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.