റിയാദ്: വായനയുടെ വിശാല ലോകം തീര്‍ത്ത് തലസ്ഥാന നഗരി അക്ഷര പ്രേമികളെ എതിരേറ്റതോടെ അന്തരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢ തുടക്കം. സൗദി സാംസ്‌കാരിക, വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുക്കിയ മേളയുടെ പ്രമേയം ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്നാണ്. സുല്‍ത്താനേറ്റ് ഓഫ് ഒമാനാണ് ഈ വര്‍ഷത്തെ അതിഥി രാജ്യം. അറബ് ലോകത്തെ സാഹിത്യ, സാംസ്‌കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില്‍ നിന്നെത്തിയ പ്രസാദകരുടെയും സാന്നിധ്യത്തിലാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേള ആരംഭിച്ചത്.
റിയാദ് കിംഗ് സഊദ് യൂണിവേഴ്‌സിറ്റി കോംമ്പൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മേള. 55,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ 800 പവലിയനുകളാണ് അക്ഷരപ്രേമികള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 11 വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. പ്രദര്‍ശന നഗരിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ പ്രത്യേകം പാര്‍ക്കിംങ് കേന്ദ്രത്തില്‍ നിന്ന് സൗജന്യ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്ത കലാ, സാംസ്‌കാരിക പരിപാടികള്‍ മേളയുടെ ഭാഗമായി അരങ്ങേറും. സാഹിത്യം, കല എന്നിവ സംബന്ധിച്ച് ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളുടെയും ചിത്രങ്ങളുടെയും അപൂര്‍വ ശേഖരവും മേളയില്‍ കാണാം. പത്ത് ലക്ഷത്തിലേറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന മേളയില്‍ ഇത്തവണ 1800 പ്രസാധകരുണ്ട്. അതെസമയം, ഇത്തവണ മലയാളം പ്രസാധകരില്ല. വായനക്കാര്‍ക്ക് പ്രതേകം വായന മുറികളും വേദിയില്‍ സജ്ജമാക്കിയിട്ടുണ്ട്. അപൂര്‍വ കയ്യെഴുത്തു പ്രതികള്‍, ചിത്രങ്ങള്‍ എന്നിവ കാണാനും വാങ്ങാനും സന്ദര്‍ശകര്‍ക്ക് അവസരവുമുണ്ട്. മേളയോടനുബന്ധിച്ച് പുസ്തക വ്യവസായം നേരിടുന്ന വിവിധ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര പ്രസാധക സമ്മേളനം ഒക്ടോബര്‍ 4ന് ഇതേ വേദിയില്‍ നടക്കും.
Riyadh International Book Fair location: https://www.google.com/maps/place/24%C2%B043’13.1%22N+46%C2%B036’45.5%22E/@24.7203147,46.6100611,17z/data=!3m1!4b1!4m4!3m3!8m2!3d24.7203147!4d46.612636?hl=en&entry=ttu
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.