റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി ‘ഇന്ദിരാജി സ്‌നേഹ ഭവനപദ്ധതി’ പ്രകാരം നിര്‍മാണം പൂര്‍ത്തിയായ മൂന്നാമത് വീട് സമര്‍പ്പിച്ചു. 93-ാമത് സൗദി ദേശീയ ദിനാഘോഷം, ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് വിതരണം എന്നിവയും നടന്നു.
ജില്ലയിലെ എല്ലാ മണ്ഡലങ്ങിളിലും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ സമര്‍പ്പണം പദ്ധതി കണ്‍വീനര്‍ മോഹന്‍ദാസ് വടകരയില്‍ നിന്ന് ഗ്ലോബല്‍ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ഭവന പദ്ധതികളുടെ വീഡിയോ പ്രദര്‍ശനവും നടന്നു.
ഒ.ഐ.സി.സി അംഗത്വ കാര്‍ഡ് ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ട്രഷററും റിയാദിലെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ കണ്‍വീനറുമായ നവാസ് വെള്ളിമാട്കുന്ന് നിര്‍വഹിച്ചു. കോണ്‍ഗ്രസ്സിന്റെയും ഐ.എന്‍.ടി.യു.സിയുടെയും മുതിര്‍ന്ന നേതാവുമായിരുന്ന പിഎം സാദിരിക്കോയയുടെ മകള്‍ സജ്‌ന ഇബ്രാഹിം ഏറ്റുവാങ്ങി. കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി അംഗങ്ങളായ 300 പേര്‍ക്ക് അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു.
ഗ്ലോബല്‍ കമ്മിറ്റി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ റഷീദ് കൊളത്തറ കേക്ക് മുറിച്ച് സൗദി ദേശീയദിന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപള്ളി ഉല്‍ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഒമര്‍ ഷരീഫ് ആമുഖ പ്രസംഗം നടത്തി, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
മൈമുന ടീച്ചര്‍, ഗ്ലോബല്‍ കമ്മിറ്റി മെംബര്‍ നൗഫല്‍ പാലക്കാടന്‍, നാഷണല്‍ സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പന്‍, സെന്‍ട്രല്‍ കമ്മിറ്റി വൈ: പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, സലീം കളക്കര, കോഴിക്കോട് ജില്ല ഭാവരാഹികളായ ഷഫാദ് അത്തോളി, ശിഹാബ് അടിവാരം, സാദിഖ് വലിയപറമ്പ്, ജോണ്‍ കക്കയം, മാസിന്‍ ചെറുവാടി, ഷമീം എന്‍.കെ, ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പുന്തുറ, ബാലു കുട്ടന്‍, സലാം ഇടുക്കി, സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം, അമീര്‍ പട്ടണത്ത്, സജി മഠത്തില്‍, സുഗതന്‍ നൂറനാട്, സലീം ആര്‍ത്തിയില്‍, നിഷാദ് ആലംകോട്, അലക്‌സ് കൊട്ടാരക്കര, ജോണ്‍സണ്‍ എറണാകുളം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അശ്‌റഫ് മേച്ചേരി സ്വാഗതവും, റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.
സിനിമ പിന്നണി ഗായകന്‍ നസീര്‍ മിന്നലെയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് അരങ്ങേറി. അല്‍ത്താഫ് കാലിക്കറ്റ്, ജലീല്‍ കൊച്ചിന്‍, റഹീം ഉപ്പള, ഹര്‍ഷാദ് എം.ടി, ഷിജു കൊട്ടാങ്ങല്‍, അനാമിക സുരേഷ്, ഫിദ ബഷീര്‍, അനാറ റഷീദ്, അക്ഷയ് സുധീര്‍, ലിനറ്റ് സ്‌കറിയ, ഷഹിയ ഷിറാസ്, അഞ്ചലി സുധീര്‍, സഫ ഷിറാസ് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു, നേഹ റഷീദ്, ദിയ റഷീദ്, സെന്‍ഹ ഫസീര്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.
യൂസഫ് കൊടിയത്തൂര്‍, ഇഖ്ബാല്‍ കുറ്റിയാടി, അനീസ് അബ്ദുള്ള, സെയ്ത് മീഞ്ചന്ത, രിഫായി, സവാദ് കല്ലായി, സിദ്ധീഖ് പന്നിയങ്കര, ഫൈസല്‍ കക്കാട്. ഗഫൂര്‍ മാവൂര്‍, നഈം കുറ്റിയാടി, മജു സിവില്‍സ്‌റ്റേഷന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
