റിയാദ്: കേളി കലാസാംസ്‌കാരിക വേദി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
റിയാദ് ബത്ഹ സെന്ററില്‍ ഓഫീസിന്റെ ഉദ്ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടിആര്‍ സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ഷഫീക് സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സെന്‍ ആന്റണി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ്, ഫിറോസ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, സ്‌പോട്‌സ് കമ്മറ്റി അംഗങ്ങള്‍ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 27 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് രണ്ട് മാസം നീണ്ടു നില്‍ക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര (050 262 3622), കേളി സെക്രട്ടറി സുരേഷ് കണ്ണപുരം (050 287 8719), ടീം റെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ ഷറഫുദ്ധീന്‍ പന്നിക്കോട് (050 293 1006) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.