ആര്യാടന്‍ മുഹമ്മദ് അനുസ്മരണം

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടാന്‍ മുഹമ്മദ് അനുസ്മരണം നടത്തി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് അനുസ്മരണം സന്ദേശം നല്‍കി.

ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍മാരായ നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സിദീഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, രഘുനാഥ് പറശിനികടവ്, ഷാനവാസ് മുനമ്പത്ത്, ജില്ലാ പ്രസിഡന്റുമാരായ സുഗതന്‍ നൂറനാട്, ബാലു കുട്ടന്‍, സലാം ഇടുക്കി, ബഷീര്‍ കോട്ടയം, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, അബ്ദുല്‍ മജീദ് കണ്ണൂര്‍, വിവിധ ജില്ലാ ഭാരവാഹികളായ സലീം ആര്‍ത്തിയില്‍, സമീര്‍ മാളിയേക്കല്‍, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഷാജി മഠത്തില്‍, രാജു തൃശൂര്‍, നാസര്‍ ലൈസ്, നൗഷാദ് വണ്ടൂര്‍, ഉണ്ണികൃഷ്ണന്‍, സഗീര്‍ ഇപി എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ മഞ്ചേരി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply