റിയാദ്: കരാര്‍ പ്രകാരം ജോലിയും ശമ്പളവും ലഭിക്കാതെ ദുരിതത്തിലായ മലയാളി യുവതിക്ക് പ്രവാസി കൂട്ടായ്മ തുണയായി. മൂന്ന് മാസം മുമ്പ് ക്ലീനിംഗ് കമ്പനിയുടെ വിസയിലെത്തിയ തൃശൂര്‍ സ്വദേീശി കൃഷ്ണയാണ് ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. നാട്ടിലുളള ബന്ധുക്കള്‍ ഷിഫ മലയാളി സമാജം (എസ്എംഎസ്) മുന്‍ പ്രസിഡന്റ് സാബു പത്തടിയുടെ സഹായം തേടിയതോടെയാണ് കൃഷ്ണയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.
എസ്എംഎസ് പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, മുജീബ് കായംകുളം, മധു വര്‍ക്കല എന്നിവര്‍ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷാജഹാന്‍ കല്ലമ്പലത്തിന്റെ സഹായത്തോടെ കമ്പനിയുമായി ബന്ധപ്പെട്ടു. കൃത്യമായ ശമ്പളവും മടക്ക യാത്രക്കുള്ള ടിക്കറ്റും ലഭിച്ചിരുന്നില്ല. എന്നാല്‍ വിമാന ടിക്കറ്റും അത്യാവശ്യ സാധനങ്ങളും താജ് കോള്‍ഡ് സ്‌റ്റോര്‍ ഉടമ ഷാജഹാന്‍ കല്ലമ്പലം ഇവര്‍ക്ക് നല്‍കി. നജുമുന്നിസ ഷാജഹാന്‍ സമാജം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഇത് കൃഷ്ണയ്ക്ക് കൈമാറി.
ഷിഫ മലയാളി സമാജം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സമാഹരിച്ച സാമ്പത്തിക സഹായം പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, മോഹനന്‍ കരുവാറ്റയും ചേര്‍ന്ന് കൈമാറി. ആക്ടിംഗ് സെക്രട്ടറി ഷജീര്‍ കല്ലമ്പലം, രതീഷ് നാരായണന്‍, റഹീം പറക്കോട്, ബിനീഷ്, ഉമ്മര്‍ പട്ടാമ്പി, ബാബുക്കണ്ണോത്ത്, സലീഷ്, രജീഷ് ആറളം, ഷാജിത്ത്, ഹനീഫ കൂട്ടായി എന്നിവര്‍ പങ്കെടുത്തു..
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
