ഓണവും ദേശീയ ദിനവും ആഘോഷിച്ച് ‘ഇവ’ റിയാദ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സൗദി ദേശീയ ദിനവും ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബത്ഹ അപ്പോളോ ഡെമോറ ഓടിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ റിയാദിലെ സമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍പങ്കെടുത്തു.

സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശരത്ത് സ്വാമിനാഥന്‍ അധ്യക്ഷതവഹിച്ചു. പുഷ്പരാജ്, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്ല വല്ലാംചിറ, സുധീര്‍ കുമ്മിള്‍, അഷ്‌റഫ് കൊടിഞ്ഞി, നൗഷാദ് കറ്റാനം, സുഗതന്‍ നൂറനാട്, ഷംനാദ് കരുനാഗപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു.

ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ എഴുന്നളളിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്. സാനു മാവേലിക്കര, സുദര്‍ശന കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോസ് ആന്റണി ആണ് മാവേലി യായി വേഷമിട്ടത്.

ധന്യ ശരത്ത്, ബിന്ദു സാബു എന്നിവര്‍ ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങള്‍, റിയാദ് ആര്‍എംസി ഗായകര്‍ അണിനിരന്ന സംഗീത വിരുന്ന് എന്നിവയും അരങ്ങേറി.

സുരേഷ് കുമാര്‍, ഹാഷിം ചീയ്യാംവെളി, ജലീല്‍ ആലപ്പുഴ, സിജു പീറ്റര്‍, സജ്ജാദ് സലിം, നിസാര്‍ കോലത്ത്, ആന്റണി വിക്ട ര്‍, സെബാസ്റ്റ്യന്‍ ചാര്‍ളി, ആസിഫ് ഇഖ്ബാല്‍, നാസര്‍ കുരിയാന്‍, താഹിര്‍ കാക്കാഴം, ഫാരിസ് സെയ്ഫ്, റീന സിജു, നൈസി സജ്ജാദ് എന്നിവര്‍ നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ മുസ്തഫ നന്ദിയും പറഞ്ഞു. ധന്യ ശരത്ത് അവതാരകയായിരുന്നു.

Leave a Reply