Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

സൗദി ദേശീയ ദിനം ആഘോഷിച്ച് കേളി

റിയാദ്: തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ നാടിന്റെ 93-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കേളി കലാസാംസ്‌കാരിക വേദി. മലാസ് അബ്ദുള്ള പാര്‍ക്കിന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.

അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നമുക്കും അഭിമാനിക്കാം. വിഷന്‍ 2030 പൂര്‍ത്തിയാകുന്നത്തോടെ സൗദിയുടെ മുഖച്ഛായ മാറും. ലോക സമാധാനത്തിനായുള്ള സൗദിയുടെ ശ്രമങ്ങളെയും ദുരിതമനുഭവിക്കുന്നവര്‍ക്കായി രാജ്യം നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.

സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികരി സമിതി അംഗങ്ങളായ ഫറോസ് തയ്യില്‍, ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു. പദയാത്ര നടത്തിയും കേക്ക് മുറിച്ചു മധുരം പങ്കിട്ടും കൂട്ടയോട്ടം സംഘടിപ്പിച്ചുമാണ് ആഘോഷ പരിപാടി ഒരുക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top