ദാറുല്‍ ഫുര്‍ഖാനില്‍ ദേശീയ ദിനാഘോഷം

റിയാദ് അസീസിയ ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ്സ സൗദി അറബ്യയുടെ 93-മത് ദേശീയ ദിനം ആഘോഷിച്ചു. കുട്ടികള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കിഡ്‌സ്, ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ ഡ്രോയിങ്, കളറിങ് മത്സരവും, ജൂനിയര്‍ വിഭാഗത്തില്‍ പോസ്റ്റര്‍ മെയ്കിങ്, സൗദി ചരിത്ര ക്വിസ് എന്നിവയും നടന്നു. സൗദി ചരിത്രത്തിന്റെ ഡോക്യൂമെന്ററി പ്രദര്‍ശനവും നടന്നു.

ഫായിസ് അബൂബക്കര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു. മദ്രസ്സ അധ്യാപകരായ ഹനീഫ മാസ്റ്റര്‍, അബ്ദു റസാഖ് സ്വലാഹി, വലീദ് ഖാന്‍, അബ്ദു റസാഖ് മൂത്തേടം, അമീന, നജ്മ, റൂബി, നജ്മ, സഹല എന്നിവര്‍ നേതൃത്വത്തം നല്‍കി.

ഫഹ്‌നസ്, അസ്‌ലം ചാലിയം, സാജിദ് കൊച്ചി എന്നിവര്‍ നിയന്ത്രിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അസീസിയ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ്സയുടെ പുതിയ അധ്യയന വര്‍ഷ അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508859571, 0540958675 നമ്പരില്‍ ബന്ധപ്പെടണമെന്നു മദ്രസ്സ അധികാരികള്‍ അറിയിച്ചു

Leave a Reply