അല്‍ കോബാറില്‍ ‘ശ്രാവണ സന്ധ്യ-2023’

അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ‘ശ്രാവണ സന്ധ്യ-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. അല്‍കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

കേരളത്തില്‍ നിന്നു സൗദി കാണാനെത്തിയ മാവേലിയുടെ വരവ് പ്രതീകാത്മകമായി അവതരിപ്പിച്ചാണ് കലാസന്ധ്യ ആരംഭിച്ചത്. ആര്‍പ്പു വിളികളോടെ മാവേലിയെ നിറഞ്ഞ സദസ്സ് എതിരേറ്റു. സംഗീതം, നൃത്തപൃത്യങ്ങള്‍, വാദ്യോപകരണങ്ങളുടെ പ്രകടനം, അഭിനയം, ഹാസ്യ പരിപാടികള്‍ എന്നിവ അരങ്ങേറി. സഹീര്‍ഷാ കൊല്ലം അവതാരകനായിരുന്നു. ബിനുകുഞ്ഞു, സംഗീതാ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

‘ശ്രാവണ സന്ധ്യ2023’ പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കുട്ടികള്‍ക്ക് നവയുഗം കേന്ദ്രകമ്മറ്റി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, പ്രസിഡന്റ് ജമാല്‍ വല്ല്യാപ്പിള്ളി, ട്രഷറര്‍ സാജന്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു..

നവയുഗം കോബാര്‍ മേഖലാ സെക്രട്ടറി ബിജു വര്‍ക്കി, രക്ഷാധികാരി അരുണ്‍ ചാത്തന്നൂര്‍, സജി അച്യുതന്‍, കൃഷ്ണന്‍ പേരാമ്പ്ര, ശ്യാം തങ്കച്ചന്‍, രവി ആന്ത്രോട്, ഷമി ഷിബു, സൂരജ്, സുറുമി, വിനോദ് കുഞ്ഞ്, എബി ജോര്‍ജ് എന്നിവര്‍ നേതൃത്വംനല്‍കി

Leave a Reply