റിയാദ്: മെട്രോ ബസ്സില്‍ സഞ്ചരിച്ച് ദേശീയ ദിനം ആഘോഷിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍. റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഎംഎഫ് പ്രവര്‍ത്തകര്‍ കുടുംബത്തോടൊപ്പമാണ് ബസ്സ് യാത്ര ഒരുക്കിയത്. അന്നം നല്‍കുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദേശീയ പതാക ഏന്തിയാണ് ജിഎംഎഫ് പ്രവര്‍ത്തകര്‍ മെട്രോ ബസ്സില്‍ 93-ാമത് സൗദി ദേശീയ ദിനം ആഘോഷിച്ച്.
ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോടിന്റെ നേതൃത്വത്തില്‍ മലാസില്‍ നിന്ന് 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ്സിലായിരുന്നു യാത്ര. റിയാദ് കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, ജനറല്‍ സെക്രട്ടറി ഷഫീന, ട്രഷറര്‍ഷാജഹാന്‍, കോഡിനേറ്റര്‍ കോയ, വൈസ് പ്രസിഡന്റ് അശ്‌റഫ് ചേലാമ്പ്ര, ഡാനി, ജോ. സെക്രട്ടറി സുബൈര്‍ കുമ്മിള്‍, സാജിത ഹൈദര്‍, ഷെമി നൗഷാദ്, ഷാനവാസ്, സുധീര്‍, റെജീന കായംകുളം, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൗദിയുടെ കുതിപ്പിനും വികസനത്തിനും ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ് ദേശീയ ദിനത്തിന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഒരുക്കിയതെന്ന് ി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.